നഗരസഭ 5,6 വാർഡുകളിലെ ജനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


മാപ്രാണം : ഇരിങ്ങാലക്കുട നഗരസഭയിലെ 5 ,6 വാർഡുകളിൽ ഉൾപ്പെടുന്ന പീച്ചാംപിള്ളിക്കോണം,പൈക്കാടം മേഖലയിലെ ജനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു ബി.ജെ.പി പീച്ചാംപിള്ളിക്കോണം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും ,
പ്രതിഷേധസംഗമവും നടത്തി .യുവമോർച്ച ജില്ലാ സെക്രട്ടറി കെ.പി വിഷ്‌ണു  പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു . സൂരജ് നമ്പ്യാങ്കാവ് ,ശ്യാംജി മടത്തിങ്കൽ ,സ്വരൂപ് ,ശ്രീജേഷ്‌ എന്നിവർ നേതൃത്വം  നൽകി.