മുസ്ലീം സർവ്വീസ് സൊസൈറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘കുട്ടുകൂടല്‍ ‘എന്ന പേരില്‍ കുടുംബസംഗമം സംഘടിപ്പിച്ചു.മാസ്റ്റര്‍ മുഹമ്മദ് ഹിഷാമിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി മുന്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.

എം.എസ്.എസ് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് പി.എ നാസര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് ടി.എസ് നിസാമുദ്ദീന്‍,മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.എ സൈറാജുദ്ദീന്‍,എം.എസ്.എസ് യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് പി.എന്‍ അര്‍ഷാദ്.എം.എസ്.എസ് താലൂക്ക് സെക്രട്ടറി വി.കെ റാഫി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

എം.എസ്.എസ് യൂണിറ്റ് സെക്രട്ടറി നസീര്‍ പി.എ സ്വാഗതവും ഗുലാം മുഹമ്മദ് എന്‍.എ നന്ദിയും പറഞ്ഞു.തുടര്‍ന്ന് നടന്ന കൗണ്‍സിലിംങ്ങിൽ ഷിഫ നിഷാദ് ക്ലാസ് നയിച്ചു.