കലി റോഡ് റസിഡൻസ് അസോസിയേഷന്റേയും മഹാത്മാ യുപി സ്കൂളിന്റേയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


പൊറത്തിശ്ശേരി : കലി റോഡ് റസിഡൻസ് അസോസിയേഷന്റേയും മഹാത്മാ യുപി സ്കൂളിന്റേയും അഹല്യ കണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ പരിശോധനയും തിമിരശസ്ത്രക്രിയ ക്യാമ്പും പൊറത്തിശ്ശേരി മഹാത്മ യു.പി. സ്ക്കൂളിൽ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട മുനി: പൊതുമരമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ വത്സല ശശി അധ്യക്ഷയായ ചടങ്ങിൽ ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കെ.ആർ.എ കമ്മിറ്റി അംഗം ജയേഷ് സ്വാഗതവും കെ.ആർ.എ പ്രസിഡന്റ് ടി.കെ ശിവദാസൻ, ഖജാൻജി സുലൈമാൻ കരി പറമ്പിൽ എന്നിവർ ആശംസ പറയുകയും, കെ.ആർ.എ വൈസ് പ്രസി: പ്രിൻജോ നന്ദിയും പറഞ്ഞു.