കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല സമ്മേളനവും യാത്രയയപ്പ് സമ്മേളനവും നടത്തി


ഇരിങ്ങാലക്കുട : കെ.പി.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല സമ്മേളനവും യാത്രയയപ്പ് സമ്മേളനവും മുൻ ഗവ ചീഫ് വിപ്പ് അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻറ് എ.ജി അനിൽകുമാർ അധ്യക്ഷത വഹിച്ചു. റവന്യു ജില്ലാ പ്രസിഡണ്ട് സി.എസ് അബ്ദുൽഹഖ് മുഖ്യപ്രഭാഷണം നടത്തി.

വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് കെ.എ നാസർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പ്രവീൺ എം കുമാർ, സംസ്ഥാന കൗൺസിലർ നിക്സൺ പോൾ, ജില്ലാ ജോയിൻ സെക്രട്ടറി ഷാജി എം.ജെ ,ബിജു ബി, രജനി എൻ.പി, ഉപജില്ലാ സെക്രട്ടറി ഷെൽബി ഇ.ടി, ഉപ ജില്ലാ ട്രഷറർ സുശീൽ കെ.വി എന്നിവർ സംസാരിച്ചു.

സർവീസിൽ നിന്നും വിരമിക്കുന്ന കമലം കെ, എ ജി അനിൽകുമാർ എന്നിവർ മറുപടിപ്രസംഗം നടത്തി .വിരമിക്കുന്ന മുപ്പതോളം അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി.ഉമ്മൻചാണ്ടി സർക്കാരിനെ സ്വപ്നപദ്ധതിയായ അധ്യാപക പാക്കേജ് തകർക്കുകയും യുഡിഎഫ് സർക്കാർ പരിഷ്കരിച്ച നിലവാരമുള്ള പാഠപുസ്തകങ്ങളെ വീണ്ടും വിപുലമാക്കാനുള്ള ശ്രമങ്ങളെയും 200 പ്രവർത്തി ദിനങ്ങളുടെ മറവിൽ ആറാമതും ഏഴാമതും പ്രവർത്തി ദിനങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഇടത് പക്ഷ സർക്കാരിന്റെ നയങ്ങളെ ഉപജില്ലാ സമ്മേളനം എതിർപ്പ് പ്രകടിപ്പിച്ചു.

ശമ്പള പരിഷ്ക്കരണ നടപടികൾ എത്രയും പെട്ടെന്ന് തുടങ്ങണമെന്നും അതിനുവേണ്ടി കമ്മിറ്റിയെ നിയമിക്കണമെന്നും ഇരിങ്ങാലക്കുട ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.