പാലരുവി എക്സ്പ്രസ് ; താൽക്കാലിക സ്റ്റോപ്പ് നിർത്തലാക്കി..സ്ഥിരം സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകി


കല്ലേറ്റുംകര : ശബരിമല സീസൺ പ്രമാണിച്ച് പാലരുവി എക്സ്പ്രസ് ട്രെയിനിന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ അനുവദിച്ചിരുന്ന താൽക്കാലിക സ്റ്റോപ്പ് നിർത്തലാക്കി. ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സിന്റെ ദീർഘകാലമായിട്ടുള്ള ആവശ്യമാണ് ഇരിങ്ങാലക്കുടയിലെ യാത്രക്കാർക്ക് പ്രയോജനപ്രദമായ ഈ ട്രെയിനിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കുക എന്നുള്ളത്.

ഈ ആവശ്യമുന്നയിച്ച് നിരവധി തവണ പാസഞ്ചേഴ്സ് അസോസിയേഷൻ അധികാരികളെ കണ്ടു, സമരങ്ങൾ നടത്തി എന്നിട്ടും യാത്രക്കാരുടെ ആവശ്യത്തോട് റെയിൽവെ മുഖം തിരിക്കുകയായിരുന്നു. ശബരിമല സീസൺ അവസാനിച്ചതോടെ ട്രെയിനിന് കഴിഞ്ഞ ഏതാനും ആഴ്ചകളായി അനുവദിക്കപ്പെട്ടിരുന്ന താൽക്കാലിക സ്റ്റോപ്പ് നിർത്തലാക്കിയതോടെ സ്ഥിരം സ്റ്റോപ്പ് എന്ന ആവശ്യവുമായി വീണ്ടും അധികാരികൾക്ക് നിവേദനം നൽകിയിരിക്കുകയാണ് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ.സ്ഥലം എം.പി, എം.എൽ.എ, ഡിവിഷണൽ യൂസേഴ്സ് മെമ്പർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർക്ക് ഇത് സംബന്ധിച്ച പരാതികൾ നൽകി.