ബഹറിനിലെ ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായ സംഗമം ഇരിങ്ങാക്കുടയുടെ നേതൃത്വത്തില്‍ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീടൊരുക്കുന്നു


ഇരിങ്ങാലക്കുട : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കാറളം സ്വദേശി ലിസ മനോഹരന്റെ കുടുംബത്തിന് ബഹറിനിലെ ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായ സംഗമം ഇരിങ്ങാക്കുടയുടെ നേതൃത്വത്തിൽ വീട് നിര്‍മ്മിച്ച് നല്‍കുന്നു.

വീട് നിര്‍മ്മാണത്തിന്റെ ആദ്യപടിയായി ലിസയുടെ ചെമ്മണ്ടയിലെ സ്ഥലത്ത് വീടിന്റെ കല്ലിടല്‍ കര്‍മ്മം ജനുവരി 24 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ യു അരുണന്‍ നിര്‍വഹിക്കും.