യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുതിരത്തടം യുവമോർച്ചയും ബി.ഡി.കെയും, ഐ.എം.എ ബ്ലഡ്ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട : യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുതിരത്തടം യുവമോർച്ചയും ബി ഡി കെയും, ഐ.എം.എ ബ്ലഡ്ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.യുവമോർച്ച ജില്ലാ സെക്രട്ടറി കെ.പി.വിഷ്ണു ഉദ്ഘാടനം ചെയ്തു.

യോഗത്തിന്റെ അധ്യക്ഷൻ യുവമോർച്ച കുതിരത്തടം പ്രസിഡന്റ് സിബിൽ മുഖ്യ പ്രഭാഷണം നടത്തി. യുവമോർച്ച നിയോജക മണ്ഡലം ജന:സെക്രട്ടറി കെ.പി മിഥുൻ, ശ്യാംജിമാടത്തിങ്കൽ, അജിഷ് പൈക്കാട്, രാഹുൽ കൃഷ്ണ, നവീൻ, സനീഷ്, ബിജെപി വേളൂക്കര പ്രസിഡന്റ് സുനിൽ നക്കര എന്നിവരും സാന്നിധ്യം വഹിച്ചു