യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി യുവമോർച്ച വേളൂക്കര പഞ്ചായത്ത് കൺവെൻഷനും സ്വാഗത സംഘം രൂപീകരണവും നടന്നു

 

 

വേളൂക്കര : യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി യുവമോർച്ച വേളൂക്കര പഞ്ചായത്ത് കൺവെൻഷനും സ്വാഗത സംഘം രൂപീകരണവും നടന്നു.യുവമോർച്ച പഞ്ചായത്ത് പ്രസിഡൻറ് രാഹുൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ജെ പി മണ്ഡലം ജന.സെക്രട്ടറി ഉണ്ണികൃഷ്ണൻ പാറയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

യുവമോർച്ച നിയോജക മണ്ഡലം ജന.സെക്രട്ടറി കെ.പി മിഥുൻ മുഖ്യ പ്രഭാഷണം നടത്തി, യുവമോർച്ച സെക്രട്ടറി സ്വരുപ്, സമിതി അംഗം ശ്യാം ശേഖരൻ, ബിജെപി ജന.സെക്രട്ടറി രാധാകൃഷ്ണൻ മറ്റു പാർട്ടിയുടെയും മോർച്ചയുടെയും നേതാക്കളും പങ്കെടുത്തു.