കേന്ദ്ര സർക്കാരിന്റേത് പരമ്പരാഗത തൊഴിൽ മേഖലയെ തകർക്കുന്ന സമീപനം : പി.കെ.ഡേവിസ് മാസ്റ്റർ


മാള : പരമ്പരാഗത തൊഴിൽ മേഖലയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ഡേവിസ് മാസ്റ്റർ പറഞ്ഞു.

എൽ.ഐ.സി. ഏജന്റ്സ് ഓർഗനൈസേഷൻ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം മാള വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഇവിടെ ഭരണം നടത്തുന്നതെന്നും കോർപ്പറേറ്റുകളാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി. എ. രാമാനന്ദൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം വി.വി.ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി എം.എസ്.മോഹനൻ, പി.കെ.രത്നാകരൻ, റപ്പായി അമ്പൂക്കൻ എന്നിവർ സംസാരിച്ചു.