കെ.പി.എം.എസ് ശാഖാ വാർഷിക സമ്മേളനങ്ങൾ ജനുവരി 20 ന് ആരംഭിക്കും.


.

വെള്ളാങ്ങല്ലൂർ : കേരള പുലയർ മഹാസഭ വെളളാങ്ങല്ലൂർ യൂണിയനു കീഴിലെ ശാഖാ വാർഷിക സമ്മേളനങ്ങൾ വിളിച്ച് ചേർക്കുവാൻ പ്രസിഡണ്ട് സന്തോഷ് ഇടയിലപുരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരി 20 ന് കൊറ്റംനെല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന കൊറ്റനെല്ലൂർ ശാഖാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.രാജു ഉദ്ഘാടനം ചെയ്യും.

ഏരിയായിലെ പത്തൊമ്പത് ശാഖകളിൽ നടക്കുന്ന വാർഷിക സമ്മേളനങ്ങളിൽ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും .ശാഖ സമ്മേളങ്ങൾ ഫെബ്രുവരി 10ന് സമാപിക്കും.ഏരിയാ സെക്രട്ടറി എം സി സുനന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ശശി കോട്ടോളി, പി എൻ സുരൻ, പി വി.അയ്യപ്പൻ, പി വി സുരേഷ്, കെ.കെ.സുരേഷ്, ഗോപി പീടികപറമ്പിൽ, തുടങ്ങിയവർ സംസാരിച്ചു.