ഇരിങ്ങാലക്കുടയിലെ കോ – ഓപറേറ്റീവ് ഹോസ്പിറ്റലിൽ തൊഴിൽ പീഡനമെന്ന് യു.എൻ.എ

ഇരിങ്ങാലക്കുട : യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ പ്രവർത്തിച്ചതിന്റെ പേരിൽ യൂണിറ്റ് സെക്രട്ടറിയെ അകാരണമായി ജോലിയിൽ നിന്നും മാറ്റി നിർത്തിയെന്നും ഹോസ്പിറ്റൽ സ്റ്റാഫിനെ മാനേജർ മാനസികമായി പീഡിപ്പിക്കുന്നെന്നും ഒറിജിനൽ സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നതും മാസം ഒന്നിൽ കൂടുതൽ 15 മണിക്കൂറോളം ദൈർഘ്യമുള്ള നൈറ്റ് ഷിഫ്റ്റ് എടുപ്പിക്കുന്നതും കോഷൻ ഡെപ്പോസിറ്റ് തടഞ്ഞുവെക്കലും പിരിഞ്ഞു പോകാൻ നേരം പതിനായിരങ്ങൾ ഫൈൻ ഈടാക്കുന്നതുമടക്കം ഒട്ടേറെ പ്രാക്യത നിയമങ്ങളാണ് ഹോസ്പിറ്റലിൽ നടപ്പാക്കുന്നതെന്നും യു.എൻ.എ ആരോപിച്ചു. അടിമകളേ പോലെ സ്റ്റാഫിനെ പണിയെടുപ്പിക്കുന്ന ജില്ലയിലെ തന്നെ ഏക ഹോസ്പിറ്റലും ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റലായിരിക്കാമെന്നും ഇതിനെല്ലാമെതിരേ ശക്തമായ സമരപരിപാടികളാരംഭിക്കാൻ പോകുകയാണെന്നും യു.എൻ.എ ഭാരവാഹികൾ കൂട്ടി ചേർത്തു.