ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്ഷേത്രോത്സവങ്ങളിലൊന്നായി കൂടൽമാണിക്യം ക്ഷേത്രോത്സവത്തെ മാറ്റും – യു.പ്രദീപ് മേനോൻ. വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യൂ..

ഇരിങ്ങാലക്കുട : ഈ വർഷത്തെ കൂടൽമാണിക്യം ക്ഷേത്രോത്സവം വേറിട്ടൊരു അനുഭവമാക്കി മാറ്റുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ ഇരിങ്ങാലക്കുട ടൈംസിനോട് പറഞ്ഞു. എല്ലാ പരിപാടികളും ഏറ്റെടുത്ത് നടത്തുന്നത് ദേവസ്വത്തിന്റെ മേൽനോട്ടത്തിലായിരിക്കുമെന്നും എഴുന്നൂറോളം പേരടങ്ങുന്ന ഉത്സവാഘോഷ കമ്മിറ്റി അതിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹമറിയിച്ചു.പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന ഉത്സവത്തിൽ കൂടുതൽ ക്ഷേത്ര കലകൾ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. വർണ്ണ ശബളമായ വർണ്ണമഴയും പെരുവനം കുട്ടൻമാരുടെ മേളവും ഉത്സവത്തിന് മാറ്റുകൂട്ടും.

കഴിഞ്ഞ തവണത്തെ ഉത്സവ ദീപകാഴ്ചയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഭക്തജനങ്ങൾക്കിടയിൽ ആശയകുഴപ്പം സൃഷ്ടിച്ചുവെന്നും അത് ദേവസ്വത്തിനു വരേണ്ട സംഭാവന കുറയുന്നതിന് ഇടയാക്കിയിട്ടുണ്ടോ എന്നും പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഇരിങ്ങാലക്കുട ടൈംസിനെ അറിയിച്ചു.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ..