തീക്ഷ്ണമായ ജീവിത പ്രതിസന്ധികളെ നേരിട്ട് കഠിനാദ്ധ്വാനത്തിലൂടെ അക്കാദമിക ശ്രേണികൾ നടന്നു കയറിയ യുവാവിന് ജന്മനാടിന്റെ ആദരം


പട്ടേപാടം : തീക്ഷ്ണമായ ജീവിത പ്രതിസന്ധികളെ നേരിട്ട് കഠിനാദ്ധ്വാനത്തിലൂടെയും പരന്ന വായനയിലൂടെയും അക്കാദമിക ശ്രേണികൾ നടന്നു കയറിയ യുവാവിന് ജന്മനാടിന്റെ ആദരം.

മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും എക്കണോമിക്‌ സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ പട്ടേപ്പാടം സ്വദേശിയും തൃശൂർ ഗവ. കോളേജിലെ എക്കണോമിക്സ് വിഭാഗം മേധാവിയുമായ വി.എച്ച്.റഫീഖിനെയും ഭാര്യയും തൃശൂർ ഗവ.കോളേജിലെ എക്കണോമിക്സ് വിഭാഗം അസി.പ്രൊഫസറുമായ ഡോ. സാജിതയെയും ആണ് പട്ടേപ്പാടം താഷ്ക്കെന്റ് ലൈബ്രറിയിൽ അനുമോദിച്ചത്.

താഷ്ക്കെന്റ് ലൈബ്രറിയിലെ മുൻ ലൈബ്രേറിയൻ ആയ റഫീഖിന് പഠനത്തിൽ മുന്നേറാൻ പ്രചോദനം നൽകിയത് പുസ്തകങ്ങളും വായനാശീലവുമാണ്.

പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ റഫീഖിന് ഉപഹാരം നൽകി.

വേളൂക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ആമിന അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി.എസ്.സുരേഷ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.ചന്ദ്രശേഖരൻ, ഖാദർപട്ടേപ്പാടം,വി.വി.തിലകൻ,ടി.എസ്.അബ്ദുൽഖാദർ എന്നിവർ സംസാരിച്ചു.