എ.പി.ജെ അബ്ദുൾ കലാം ജെ.സി.ഐ പ്രതിഭാ പുരസ്കാര സമർപ്പണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട : ജൂനിയർ ചേംബർ ഇരിങ്ങാലക്കുട ജെ.സി.ഐ തൃശ്ശൂർ ജില്ലയിലെ നൂറോളം സ്കൂളുകളിൽ വെച്ച് സംഘടിപ്പിക്കുന്ന എ.പി.ജെ അബ്ദുൾ കലാം ജെ.സി.ഐ പ്രതിഭാ പുരസ്കാര സമർപ്പണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.കെ ഉദയ പ്രകാശ് ഉദ്ഘാടനം ചെയ്തു.

ജെ സി ഐ ചാപ്റ്റർ പ്രസിഡന്റ് ഷിജു പെരേപ്പാടൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ.ജിഫിൻ കൈതാരത്ത് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ റെക്ടി ടീച്ചർ ,പ്രോഗ്രാം ഡയറക്ടർ ജോർജ് പുന്നേലിപ്പറമ്പിൽ, മുൻ പ്രസിഡന്റുമാരായ അഡ്വ.ജോൺ നിധിൻ തോമസ്, ടെൽസൺ കോട്ടോളി, ജിസ്സൻ പി ജെ, അഡ്വ.ഹോബി ജോളി, ജെയിംസ് അക്കരക്കാരൻ, പി ടി എ പ്രസിഡന്റ് മിനി കാളിയങ്കര, വർഗ്ഗീസ് മാസ്റ്റർ, ജെ സി ഐ സെക്രട്ടറി സലീഷ് കുമാർ, ഷാജു പാറേക്കാടൻ, ഷാന്റോ എന്നിവർ പ്രസംഗിച്ചു.

മികച്ച വിദ്യാർത്ഥിക്കുള്ള പ്രതിഭാ പുരസ്കാരം പ്ലസ് ടു വിദ്യാർത്ഥിനി റോസ് മേരി ടോണി ഏറ്റുവാങ്ങി. പ്രതിഭാ പുരസ്കാര സമർപ്പണത്തിന് ഭാഗമായി സ്കൂളുകളിൽ ഡോ എപിജെ അബ്ദുൽ കലാം സിംപോസിയവും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്കാരവും നൽകുന്നു.