കൊച്ചിൻ ഷിപ്പ് യാർഡ് കാട്ടൂർ സേവാഭാരതി സ്വാശ്രയ നിലയത്തിന് നൽകിയ വാനിന്‍റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു


Carmel College Admission Started

കാട്ടൂർ : ഭിന്നശേഷിയുള്ളവർക്കായി കൊച്ചിൻ ഷിപ്പ് യാർഡ് സേവാഭാരതിയുടെ കാട്ടൂർ സ്വാശ്രയ നിലയത്തിന് നൽകിയ വാനിന്‍റെ ഫ്ലാഗ് ഓഫ് കർമ്മം കാട്ടൂർ എ എസ് ഐ ബസന്ത് നിർവ്വഹിച്ചു.  കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് ഉദ്ഘാടനം നടത്തിയ യോഗത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് മാനേജിംഗ് ട്രസ്റ്റി അംഗം ടി.ബി രാധാകൃഷ്ണ മേനോൻ സേവാഭാരതി പ്രസിഡന്റ് പി.കെ ഉണ്ണിക്കൃഷ്ണന് താക്കോൽ കൈമാറി. സുഗതൻ ചെമ്പി പറമ്പിൽ, പ്രകാശൻ കൈമാപറമ്പിൽ, രാജൻ മുളങ്ങാടൻ, സുനിൽ തളിയപ്പറമ്പിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.