പൊതു വിദ്യാഭ്യാസ മേഖല ഹർത്താൽ വിമുക്തമാക്കണം ; നൂറ്റൊന്നംഗ സഭ


Carmel College Admission Started

ഇരിങ്ങാലക്കുട : നിരന്തരം സംസ്ഥാനത്തുണ്ടാകുന്ന
ഹർത്താലുകളെ തുടർന്ന് വിദ്യാഭ്യാസ
സ്ഥാപനങ്ങൾ തുടർച്ചയായി പ്രവർത്തിക്കാൻ
ആകാത്ത സ്ഥിതിയിലായിരിക്കുകയാണ്.

അദ്ധ്യയന വർഷത്തിന്റെ അവസാന പാദത്തിൽ വിദ്യാലയങ്ങൾക്കുണ്ടാവുന്ന പ്രവർത്തി ദിനങ്ങളുടെ നഷ്ടം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു തന്നെ ആശങ്ക ഉണ്ടാക്കുന്നതാണെന്നു “നൂറ്റൊന്നംഗസഭ – മാതൃസഭ” വാർഷിക യോഗം വിലയിരുത്തി.

സർക്കാരിന്റെ പൊതു വിദ്യാഭ്യാസ യജ്ഞത്തെ പോലും തകിടം മറിക്കുന്ന തരത്തിൽ 200 പ്രവർത്തി ദിനങ്ങൾ വേണ്ടിടത്ത് കേവലം 170 ഓളം ദിവസങ്ങളാണ് നിലവിൽ ലഭിച്ചു വരുന്നത്.

“മാതൃസഭ” പ്രസിഡന്റ് സുനിത ഹരിദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നൂറ്റൊന്നംഗസഭ ജനറൽ കൺവീനർ എം.സനൽകുമാർ ഉദ്ഘാടനം ചെയ്തു.

സഭ പ്രോഗ്രാം കൺവീനർ പ്രസന്ന ശശി ആമുഖ പ്രസംഗം നടത്തി.

വിജയലക്ഷ്മി ശിവൻകുട്ടി ,അഡ്വ കമലം രാമകൃഷ്ണൻ, പി രവിശങ്കർ, എം നാരായണൻകുട്ടി, എൻ നാരായണൻകുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സുനിത ഹരിദാസ് (പ്രസിഡൻറ്), ഗിരിജാ ദാസ് (വൈസ് പ്രസിഡൻറ്), ആശ സുഗതൻ (സെക്രട്ടറി), രേണുക രാജീവ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.