നാഗാലാന്റില്‍ നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി മലയാളി സംഘം


Carmel College Admission Started

ഇരിങ്ങാലക്കുട : വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റില്‍ നിന്ന് പുതിയ സസ്യത്തെ കണ്ടെത്തി മലയാളി സംഘം. നാഗാലാന്റിലെ ഫെക്ക് ജില്ലയില്‍ നിന്നുമാണ് ഗ്ലോബ കാഞ്ചിഗാന്ധി എന്ന ചെടിയെ കണ്ടെത്തിയത്.സിഞ്ചിബറേസിയ കുടുംബത്തിലാണ് പുതിയ സസ്യം ഉള്‍പ്പെടുന്നത്.

അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ നോമന്‍ക്ലേച്ചര്‍ രജിസ്ട്രാര്‍ കാഞ്ചി എന്‍ ഗാന്ധിയോടുള്ള ബഹുമാന സൂചകമായാണ് ഈ സസ്യത്തിന് ഗ്ലോബകാഞ്ചിഗാന്ധി എന്ന പേര് നല്‍കിയത്.അന്തര്‍ദ്ദേശീയ പ്രസിദ്ധീകരണമായ തായ്വാനിയിലാണ് പുതിയ സസ്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് ഓട്ടോണോമസ് കോളജിലെ ബോട്ടണിവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ആല്‍ഫ്രഡ്‌ജോ ,കാലിക്കറ്റ് സര്‍വകലശാല സസ്യശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡോ.എം സാബു, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സനോജ് ഇ, കാലിക്കറ്റ് ബോട്ടണിവിഭാഗം അസി.പ്രൊഫസര്‍ ഡോ.വി പി തോമാസ് എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.