കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി രാജലക്ഷ്മി കുറുമാത്തിനെ തെരെഞ്ഞെടുത്തു


Carmel College Admission Started

കാട്ടൂർ : കാട്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്ക് 6 -1 -2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ രാജലക്ഷ്മി കുറുമാത്ത് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയിലെ അംഗങ്ങളായ ഇ ബി അബ്ദുൽ സത്താർ, ജൂലിയസ് ആൻറണി, ജോമോൻ വലിയവീട്ടിൽ, സദാനന്ദൻ തളിയപറമ്പിൽ ,എം ജെ റാഫി, ആന്റോ ജി ആലപ്പാട്ട് ,കെ കെ സതീശൻ, എം ഐ അഷറഫ്, കിരൺ ഒറ്റാലി, പ്രമീള അശോകൻ, സുലഭ മനോജ്, മധുജ ഹരിദാസ് എന്നിവരെ തിരഞ്ഞെടുത്തു.

ബാങ്കിൻറെ പുതിയ പ്രസിഡന്റായി രാജലക്ഷ്മി കുറുമാത്തിനേയും വൈസ് പ്രസിഡൻറായി ഇ ബി അബ്ദുൾ സത്താറിനേയും ഐകകണ്ഠേന തെരഞ്ഞെടുത്തു. മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസ് വെള്ളാങ്കല്ലൂർ യൂണിറ്റ് ഇൻസ്പെക്ടർ പി സി രെശ്മി റിട്ടേണിംഗ് ഓഫീസർ ആയി തിരഞ്ഞെടുപ്പ് നടപടികൾ നിർവഹിച്ചു.