ഗാന്ധി രക്തസാക്ഷി ദിനത്തിൽ ‘യുവസാക്ഷ്യം’ സംഘടിപ്പിക്കും – ഡി.വൈ.എഫ്.ഐ


ഇരിങ്ങാലക്കുട : “മതനിരപേക്ഷ ഇന്ത്യ – പുരോഗമന കേരളം” എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ സംസ്ഥാനത്ത് എഴുപത്തിയൊന്ന് കേന്ദ്രങ്ങളിൽ ‘യുവസാക്ഷ്യം’ സംഘടിപ്പിക്കും. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചേർപ്പ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എച്ച്.നിയാസ്, സിബിൻ സി ബാബു എന്നിവർ സംസാരിച്ചു.

101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ, പി.കെ.ചന്ദ്രശേഖരൻ, പി.ആർ. വർഗ്ഗീസ്, അഡ്വ.കെ.ആർ.വിജയ, കെ.സി.പ്രേമരാജൻ രക്ഷാധികാരികൾ. ആർ.എൽ.ശ്രീലാൽ (കൺവീനർ), ഉല്ലാസ് കളക്കാട്ട് (ചെയർമാൻ, പി.എച്ച്.നിയാസ് (ട്രഷറർ)