വല്ലക്കുന്നിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


Carmel College Admission Started

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചാലക്കുടി റോഡില്‍ വല്ലക്കുന്നില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പരിയാരം പാറക്ക വീട്ടില്‍ നൈസി ജോസ് (43) ആണ് മരിച്ചത്. പരിയാരം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ റോഡിലെ ടാറിങ്ങ് നടക്കുന്ന ഭാഗത്തെ ഉയര വ്യത്യാസം കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പുറകിൽ വന്നിരുന്ന കാർ ഇടിക്കുകയാണുണ്ടായത്.  

പരിക്കേറ്റ നൈസിയും  ഭർത്താവ് ജോസും ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട പിണ്ടി പെരുന്നാൾ ദിവസം  ഇരിങ്ങാലക്കുടയിലുള്ള ബന്ധു വീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇരുവരും.

മക്കള്‍: അഖില, ആതിര. ശവസംസ്‌ക്കാരം വ്യാഴാഴ്ച 3.30ന് പരിയാരം സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടക്കും. ആളൂര്‍ എസ്.ഐ. പി.വി. വിമലിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു