സമൂഹം നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കാൻ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങ് വേദിയൊരുക്കുന്നു


Carmel College Admission Started

ഇരിങ്ങാലക്കുട: സമൂഹം നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കാൻ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങ് വേദിയൊരുക്കുന്നു. 2019 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ക്രൈസ്റ്റ് എൻജിനീയറിംങ്ങ് കോളേജിന്റെ പ്രഥമ ടെക്ക് ഫെസ്റ്റായ ടെക്ക്ലെറ്റിക്സിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു അവസരമൊരുങ്ങുന്നത്. ലൈഫത്തോൺ എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ പൊതുജനങ്ങളുടെ തെരെഞ്ഞെടുക്കപ്പെട്ട ജീവിത പ്രശ്നങ്ങൾക്ക് സാങ്കേതികമായ പരിഹാരം നിർദ്ദേശിക്കുന്നു.

ഇന്ത്യയിലെ പ്രഗൽഭരായ എൻജിനീയറിങ്ങ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന മത്സരം വിലയിരുത്തുന്നത് സാങ്കേതിക വിദ്ധക്തരും പരിചയ സമ്പന്നരായ പ്രൊഫസർമാരും ഉൾപ്പെടുന്ന വിധികർത്താക്കളുടെ പാനലാണ്. മത്സരത്തിനൊടുവിൽ ഉരുത്തിരിഞ്ഞു വരുന്ന മികച്ച സാങ്കേതിക പരിഹാരങ്ങൾ, പൂർണ്ണതയിലെത്തിക്കാനുള്ള സാമ്പത്തിക സഹായവും സാങ്കേതിക മേൽനോട്ടവും ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിംങ്ങ് നൽകുന്നതായിരിക്കും. പൊതു ജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ lifeathon@cce.edu.in എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യുകയോ , ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് ക്യാമ്പസ്സിലേക്ക് നേരിട്ടെത്തിക്കുകയോ ആവാം. തെരെഞ്ഞെടുക്കപ്പെടുന്ന പ്രശ്നങ്ങൾക്കുള്ള സാങ്കേതിക പരിഹാരം ഫെബ്രുവരി 22 ന് നടത്തപ്പെടുന്ന ടെക്‌ലെറ്റിക്‌സിന്റെ വേദിയിൽ പ്രസിദ്ധപ്പെടുത്തുമെന്ന് സംഘാടക സമിതിക്ക് വേണ്ടി ഇലക്ട്രാണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ ഒ. രാഹുൽ മനോഹർ അറിയിച്ചു.