സണ്ണി ഡയമണ്ട്‌സ് മലയോരപ്രദേശങ്ങളിലേയ്ക്ക് ഹോം കെയര്‍ ആംബുലന്‍സ് നല്‍കി

ഇരിങ്ങാലക്കുട: പ്രായാധിക്യം, കാന്‍സര്‍, പക്ഷാഘാതം തുടങ്ങിയവ മൂലം വേദനിക്കുന്ന രോഗികള്‍ക്ക് ഭവനങ്ങളില്‍ ചെന്ന് പരിചരണം നല്‍കുന്ന ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയറിന് മലയോര പ്രദേശങ്ങളിലെ വീടുകളിലേയ്ക്ക് ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരടങ്ങുന്ന ടീമിന് കടന്ന് ചെല്ലാന്‍ ആവശ്യമായ ആംബുലന്‍സ് കുറ്റിക്കാട് സ്വദേശിയും സണ്ണി ഡയമണ്ട്‌സ്, ഷോപ്പേഴ്‌സ് ഇന്റര്‍നാഷണല്‍ മാള്‍ ലിമിറ്റഡ് എന്നിവയുടെ മാനേജിങ്ങ് ഡയറക്ടറുമായ സണ്ണി പേങ്ങിപറമ്പിലിന് വേണ്ടി മാനേജര്‍ ജെയ്‌സണ്‍ ജേക്കബ്ബ്, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ഡയറക്ടര്‍ ഫാ. സണ്ണി കളമ്പനാതടത്തില്‍, അസോ. ഡയറക്ടര്‍ ഫാ. തോമസ് കണ്ണംമ്പിള്ളി, ഡോ. ഫിന്റോ, ഡോ. ജെറി എന്നിവര്‍ക്ക് കൈമാറി.

നിലവില്‍ 1600 ഭവനങ്ങളില്‍ കടന്നുചെന്ന് രോഗിശുശ്രൂഷ നല്‍കുന്ന ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയറിന് പ്രഥമ ആംബുലന്‍സ് നല്‍കിയതും സണ്ണി പേങ്ങിപറമ്പിലാണ്.