ദേശീയ പണിമുടക്ക് ; ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു

കല്ലേറ്റുംകര : ജനുവരി 8,9 തിയ്യതികളിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയപണിമുടക്കിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സമരക്കാർ കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിൻ തടഞ്ഞു. സമരക്കാരെ ഉടൻ തന്നെ ആളൂർ പോലീസിന്റെയും ആർ പി.എഫും ചേർന്ന് നീക്കി സർവീസ് പുനരാരംഭിച്ചു.

പണിമുടക്കിൻ്റെ ഭാഗമായി കല്ലേറ്റുകര സെൻ്ററിൽ ചേർന്ന പൊതുയോഗം എ.ഐ.ടി.യു.സി ജില്ലാ ജോയൻ്റ് സെക്രട്ടറി ടി കെ സുധീഷ്, ഐ.എൻ.ടി.യു.സി നേതാവ് ബാബു തോമസ്, സി.ഐ.ടി.യു നേതാവ് യു കെ പ്രഭാകരൻ,പി കെ ഡേവിസ് മാസ്റ്റർ, എം ബി ലത്തീഫ്, ടി ജി ശങ്കരനാരായണൺ എന്നിവർ സംസാരിച്ചു.

ട്രെയിൻ തടഞ്ഞ എ.ഐ.ടി.യു.സി ജില്ലാ ജോയൻ്റ് സെക്രട്ടറി ടി.കെ.സുധീഷ് ഉൾപ്പെടെയുള്ള പത്ത് പേർക്കെതിരെ റെയിൽവേ പോലീസ് കേസ്സെടുത്തു.