കായകല്‍പം പദ്ധതിയില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് മൂന്ന് ലക്ഷം രൂപ സമ്മാനം


Carmel College Admission Started

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ ഗവ.ആശുപത്രികള്‍ക്കായി സംഘടിപ്പിച്ച കായകല്‍പ്പം എന്ന പേരിലുള്ള മത്സരത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് മൂന്ന് ലക്ഷം രൂപ സമ്മാനം.സംസ്ഥാന തല മത്സരത്തില്‍ പ്രോത്സാഹന സമ്മാനമായാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് മൂന്ന് ലക്ഷം രൂപ ലഭിച്ചത്.ജില്ലാതലത്തില്‍ നടന്ന മത്സരത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.സംസ്ഥാനതലത്തില്‍ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി,രണ്ടാം സ്ഥാനം കോഴിക്കോട് ബീച്ച് ആശുപത്രിയും മൂന്നാം സ്ഥാനം ആലുവ ജനറല്‍ ആശുപത്രിയും നേടി.താലൂക്ക് വിഭാഗത്തില്‍ കൊടുങ്ങല്ലൂര്‍ ആശുപത്രിയ്ക്ക് മൂന്നാം സ്ഥാനവും കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗത്തില്‍ വാടാനപ്പിള്ളി ഹെല്‍ത്ത് സെന്റര്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

ആശുപത്രിയിലെ വിവിധ യൂണിറ്റുകള്‍ വാര്‍ഡുകള്‍ എന്നിവയുടെ പ്രവര്‍ത്തന മികവ് വിലയിരുത്തി .പരിസര ശുചീകരണം സൗന്ദര്യ വത്കരണം , രോഗികളും ജീവനക്കാരും ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മറ്റു സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ആശുപത്രിയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി എന്നിവ വിലയിരുത്തിയാണ് മത്സരം നടന്നത്. ജില്ലാ ആശുപത്രികള്‍ക്കും ജനറല്‍ ആശുപത്രികള്‍ക്കും പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.ഇരിങ്ങാലക്കുട ആശുപത്രിയ്ക്ക് ലഭിച്ച രൂപ ആശുപത്രിയുടെ പുരോഗതിക്കായി വിനിയോഗിക്കുമെന്ന് സുപ്രണ്ട് മിനിമോള്‍ അറിയിച്ചു.