ആളൂര്‍ ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

ആളൂര്‍ : തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്ക് ഐ.എസ്.ഒ അംഗീകാരം നേടുന്നതിന്റെ ഭാഗമായി കിലയുടെ മേല്‍നോട്ടത്തില്‍ രണ്ടാംഘട്ടത്തില്‍ ജില്ലയില്‍ ആദ്യമായി ആളൂര്‍ ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ ലഭിച്ചു. കിലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വൈസ് പ്രസിഡന്റ് എ. ആര്‍ ഡേവിസ്, വികസന സ്ഥിരം സമിതി അധ്യക്ഷ അജിത സുബ്രമണ്യന്‍ , സെക്രട്ടറി പി.എസ് ശ്രീകനിഹ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.