പരസ്യമായി കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാവ് സന്തോഷ് ചെറാക്കുളത്തിനെതിരെ നിയമനടപടി സ്വീകരിക്കണം – ഡി.വൈ.എഫ്.ഐ

Carmel College Admission Started

ഇരിങ്ങാലക്കുട : സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതികൾ പ്രവേശിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി സുപ്രീം കോടതി വിധിക്കും കേരള സർക്കാരിനും എതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആയുധങ്ങളുമായി കലാപത്തിനിറങ്ങാൻ ആഹ്വാനം ചെയ്ത ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നടപടികൾ അത്യന്തം പ്രതിഷേധാർഹമാണ്. സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ച് ആയുധങ്ങളുമായി കലാപത്തിനിറങ്ങാനാണ് ആർ.എസ്.എസ്. ആഹ്വാനം ചെയ്യുന്നത്. “ഇനി നമുക്ക് നാമജപമല്ല വേണ്ടത്. അതിന് പരിഹാരമായിട്ട് കയ്യിൽ കത്തിയും തോക്കും ലാത്തിയുമേന്തിയുള്ള പ്രവർത്തനമാണ് സംഘപരിവാർ നടത്തേണ്ടത്” ഇത്തരത്തിൽ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ച് കൊണ്ട് കലാപ ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് സന്തോഷ് ചെറാക്കുളത്തിനും വിദ്വേഷ ജനകമായ പ്രസംഗം നടത്തിയവർക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ആർ.എൽ.ശ്രീലാൽ, പ്രസിഡണ്ട് വി.എ.അനീഷ് എന്നിവർ ആവശ്യപ്പെട്ടു.

Shopping Complex for Rent