തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിന്  കൊടിയേറി

തുമ്പൂർ : തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിന്   കൊടിയേറി.ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്ത്ര ശർമൻ തിരുമേനിയാണ് കൊടിയേറ്റം നടത്തിയത്. തുടർന്ന് പത്മശ്രീ സ്കൂൾ ഓഫ് ക്ലാസ്സിക്കൽ ഡാൻസ് തുമ്പൂർ അവതരിപ്പിച്ച നൃത്തസന്ധ്യ നടന്നു. ശേഷം ഭക്തജങ്ങൾക്ക് അന്നദാനവും നടന്നു.

ജനുവരി 12 ശനിയാഴ്ച രാവിലെ 9 മുതൽ 10 വരെ 7 ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശീവേലി ഉണ്ടാകും. പത്മശ്രീ പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരിമേളവും ഉണ്ടാകും. ഉച്ചക്ക് നാലുമുതൽ നടക്കുന്ന പകൽ പൂരത്തിൽ പെരുവനം കുട്ടൻമാരാർ കലാമണ്ഡലം ശിവദാസ് എന്നിവർ നയിക്കുന്ന 75ഓളം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം പഞ്ചവാദ്യം പഞ്ചാരിമേളം എന്നിവ നടക്കും. 5:30ന് കുടമാറ്റം. പുലർച്ചെ 3:20 മുതൽ ആറാട്ട് എഴുന്നള്ളിപ്പ് തുടർന്ന് കൊടിയിറക്കൽ.