ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലന ക്ളാസ്സുകൾ ആരംഭിച്ചു


Carmel College Admission Started

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സംഘടിപ്പിച്ച സൗജന്യ പി.എസ്.സി പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഡി.വൈ.എസ്.പി ഫേമസ് വർഗീസ് നിർവ്വഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.സി.പി.ഒ അപർണ്ണ ലവകുമാർ സ്വാഗതവും, റിട്ട. എസ്.പി ജയരാജ് മുഖ്യ പ്രഭാഷണവും നടത്തി.

ജനമൈത്രി സമിതി അംഗങ്ങളായ ഫിറോസ് ബാബു ആശംസയും, ജോസ് ചിറ്റിലപ്പിള്ളി നന്ദിയും പ്രകടിപ്പിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർ ബിബിൻ സി.വി അംഗങ്ങൾക്കായുള്ള ക്ലാസ് എടുത്തു. എ.എസ്.ഐ പ്രതാപൻ, സി.പി.ഒ മനോജ്, സി.പി.ഒ സുഭാഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.തുടർന്നുള്ള ഞായറാഴ്ചകളിൽ ഈ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച പരിശീലകർ നയിക്കുന്ന ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണെന്ന് ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് അറിയിച്ചു.