പ്രളയത്തിൽ പക്ഷിമൃഗാദികൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്തു


Carmel College Admission Started

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്തിലെ പ്രളയത്തിൽ ജീവനോപാധികളായ പക്ഷി മൃഗാദികൾ നഷ്ടപ്പെട്ടവർക്കുള്ള സർക്കാർ ധന സഹായത്തിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പ്രസിഡന്റ് ടി.കെ.രമേഷ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് ബീനരഘു അധ്യക്ഷയായ ചടങ്ങിൽ വെറ്റിനറി ഡോക്ടർ ഷൈമ സ്വാഗതം പറഞ്ഞു.ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. വി.ലത,വാർഡ് മെമ്പർമാരായ ഷീജ പവിത്രൻ,സ്വപ്ന നജിൻ തുടങ്ങിയവർ സംബന്ധിച്ചു.