ഹർത്താലിനിടെ വധശ്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ഹർത്താൽ ജാഥക്കിടെ റോഡിൽ നിന്നയാളെ ക്രൂരമായ മർദ്ധിച്ച് കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് മൂർക്കനാട് സ്വദേശി വലത്തു പറമ്പിൽ അബി പീതാംബരനെ (22) ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം. കെ. സുരേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഹർത്താൽ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാപ്രാണം ഭാഗത്തു നിന്നും നൂറിലധികം പേർ വരുന്ന ഹർത്താലനുകൂലികൾ സംഘം ചേർന്ന് വടികളും മറ്റുമായി കരുവന്നൂർ ഭാഗത്തേക്ക് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചും, വാഹനയാത്രക്കാരെ വഴി തടഞ്ഞും ജാഥ നടത്തി കരുവന്നൂർ എത്തിയപ്പോൾ റോഡിനു സൈഡിൽ ഇരുചക്രവാഹനം മൊബൈൽ ഫോണിൽ നോക്കി
നിൽക്കുകയായിരുന്ന തലയിണ കുന്ന് സ്വദേശി കുന്നത് വീട്ടിൽ വാസുദേവൻ എന്നയാളുടെ അടുത്തേക്ക് പ്രതി അഭി ച്ചെന്ന് ” ലാൽ സലാം സഖാവേ ” എന്നു പറയുകയും , ഇതു കേട്ട് മുഖം ഉയർത്തിയ വാസുദേവന്റെ മുഖത്ത് പ്രതി മുഷ്ടി ചുരുട്ടി ശക്തമായി ഇടിക്കുകയുമാണ് ഉണ്ടായത്.ക്രൂരമർദ്ദനമേറ്റ വാസുദേവന്റെ ഭാര്യയുടെ കരച്ചിൽ കേട്ട് സ്ഥലത്തുണ്ടായിരുന്ന പോലീസ് പാഞ്ഞെത്തിയപ്പോൾ പ്രതി കൈയ്യിലുണ്ടായിരുന്ന കൊടി ഉപയോഗിച്ച് മുഖം മറച്ച് ജാഥകാരുടെ ഇടയിലേക്കും തുടർന്ന് വെട്ടുകുന്നത്തുകാവ് അമ്പലത്തിനു സമീപത്തിലൂടെ ഓടി രക്ഷപെടുകയുമാണ് ഉണ്ടായിരുന്നത്. സംഭവത്തിനു ശേഷം ഇരിങ്ങാലക്കുട ഡി.വൈ.എസ് .പി . ഫേമസ് വർഗ്ഗീസ് പ്രത്യേക അന്യേഷന സംഘം രൂപീകരിക്കുകയും , ഈ സംഘം ജാഥയുടെ നിരവധി ഫോട്ടോകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞതും ,പ്രതിയെ പിടികൂടിയതും .
പ്രത്യേക അന്യേഷണ സംഘത്തിൽ സീനിയർ സി പി , ഒ മുരുകേഷ് കടവത്ത് , സി.പി.ഒ. മാരായ മനോജ്, എ കെ. അനൂപ് ലാലൻ, വൈശാഖ് ‘എം .എസ്സ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.