ചരിത്ര പ്രസിദ്ധമായ ദനഹാ തിരുന്നാൾ പിണ്ടി മത്സരത്തിൽ കൂറ്റൻ പിണ്ടി ഉയർത്തി ടോണി കൊടിവളപ്പിൽ ജേതാവായി


Carmel College Admission Started

ഇരിങ്ങാലക്കുട: സെന്റ്.തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ദനഹാ തിരുന്നാളിനോടനുബന്ധിച്ച് സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ദനഹാ ഫെസ്റ്റ് പിണ്ടി മത്സരത്തിൽ 27 അടി 6 ഇഞ്ച് ഉയരത്തിൽ കൂറ്റൻ പിണ്ടി ഉയർത്തിയ മടത്തിക്കര കൊടിവളപ്പിൽ ടോണി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വാശിയേറിയ മത്സരത്തിൽ 25 അടി 7 ഇഞ്ച് ഉയരത്തിൽ സി.ഐ.ടി.യു യൂണിയൻ, മാർക്കറ്റ് രണ്ടാം സ്ഥാനവും, 25 അടി 2 ഇഞ്ച് ഉയരത്തിൽ റോയ് കടങ്ങോട്ട് മൂന്നാം സ്ഥാനവും നേടി.

24 അടി 5 ഇഞ്ച് ഉയരത്തിൽ
റപ്പായ് കടങ്ങോട്ട് നാലാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ, 24 അടി 4 ഇഞ്ച് ഉയരത്തിൽ ജിസൺ ആലപ്പാട്ട് കൊടിവളപ്പിൽ 5-ാം സ്ഥാനവും കരസ്ഥമാക്കി.

നിരവധി ടീമുകൾ മത്സരിച്ച പിണ്ടി മത്സരത്തിൽ വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും പ്രോൽസാഹന സമ്മാനങ്ങളും നാളെ തിരുന്നാൾ ദിവ്യബലിക്ക് (10.30am) ശേഷം വിതരണം ചെയ്യും.