മനു മലയാള സിനിമയിൽ വീണ്ടും സജീവമാവുന്നു

ഒരു മെക്സിക്കൻ അപാരതയിലെ “സ്റ്റേജിന്റെ പുറകിലോട്ടു വാടാ” എന്ന ഒരൊറ്റ ഡയലോഗിലൂടെ പ്രൊമോഷനിൽ നിറഞ്ഞു നിന്ന, പിന്നെ പടം ഇറങ്ങിയപ്പോൾ “കൃഷ്ണനെ അറിയാമോ” എന്ന ഗാനത്തിലൂടെ നമ്മളെ കരയിപ്പിച്ച, നമ്മുടെ ഇരിങ്ങാലക്കുടക്കാരൻ മനു ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രത്തിലെ സ്റ്റിൽസ് ആണിത്. “അനുരാഗം – ആർട്ട് ഓഫ് തേപ്പ്” എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു വരുന്നു.

മാർച്ചിൽ റീലീസ് ആവുന്ന, ലാലേട്ടൻ ഫാൻസിന്റെ കഥ പറയുന്ന “സുവർണ്ണപുരുഷൻ” എന്ന സിനിമയിൽ ഒരു വ്യത്യസ്തമായ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത മനു, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിൽ ആണ്. ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്ന മനുവിന്, എല്ലാ ആശംസകളും.