ഇരിങ്ങാലക്കുട ദനഹാ തിരുന്നാളിന്റെ ഭാഗമായുള്ള പ്രസിദ്ധമായ പിണ്ടി മത്സരം ശനിയാഴ്ച

ഇരിങ്ങാലക്കുട: സെന്റ്.തോമസ് കത്തീഡ്രൽ ഇടവക ദേവാലയത്തിലെ ദനഹാ തിരുന്നാളിന്റെ (പിണ്ടിപ്പെരുനാൾ) ഭാഗമായുള്ള പ്രസിദ്ധമായ പിണ്ടി മത്സരം ജനുവരി 5-ാം തിയ്യതി ശനിയാഴ്ച നടക്കും.

കത്തീഡ്രൽ സി എൽ സി യുടെ നേതൃത്വത്തിൽ ഏറ്റവും ഉയരം കൂടിയ പിണ്ടിയ്ക്കായുള്ള ദനഹാ ഫെസ്റ്റ് പിണ്ടി മത്സരവും, കത്തീഡ്രൽ കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ പിണ്ടി അലങ്കാര മത്സരവുമാണ് സംഘടിപ്പിക്കുന്നത്.

സി എൽ സി നടത്തുന്ന ഏറ്റവും ഉയരം കൂടിയ പിണ്ടിയ്ക്കായുള്ള മത്സരത്തിലെ വിജയിക്ക് 10,001 രൂപയും കടങ്ങോട്ട് ജോർജ്ജ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയുമാണ് സമ്മാനം. തുടർന്നുള്ള സ്ഥാനക്കാർക്ക് യഥാക്രമം 5001, 4001, 3001, 2001 രൂപയും ട്രോഫിയുമാണ് സമ്മാനങ്ങൾ

കെ.സി.വൈ.എം നടത്തുന്ന പിണ്ടി അലങ്കാര മത്സരത്തിലെ വിജയിക്ക് 6666 രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5555, 4444 രൂപയും ട്രോഫിയുമാണ് സമ്മാനങ്ങൾ.

എല്ലാ വർഷവും തിരുനാളിന്റെ ഭാഗമായി നടക്കുന്ന വാശിയേറിയ പിണ്ടി മത്സരത്തിൽ നിരവധി പേരാണ് പങ്കെടുക്കാറുള്ളത്.