ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റ് വനിതാ വിശ്രമ കേന്ദ്രത്തിലെ സീലിങ്ങ് അടർന്നു വീണു യുവതിക്ക് പരുക്കേറ്റു.


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റ് വനിതാ വിശ്രമ കേന്ദ്രത്തിൽ വിശ്രമിക്കുകായിരുന്ന എടത്തിരിഞ്ഞി സ്വദേശിനിക്ക് സീലിങ്ങ് അടർന്നു വീണു പരിക്കേറ്റു.

എടതിരിഞ്ഞി സ്വദേശിനി രമ്യ മോഹനൻ (20) ന്റെ തലയിലാണ് വെയിറ്റിങ്ങ് ഷെഡിന്റെ മുകളിൽ നിന്നും സീലിങ്ങ് അടർന്നു വീണു പരുക്കേറ്റത്.

തലയ്ക്ക് പരിക്കേറ്റ പെൺക്കുട്ടിയെ സ്ഥലത്ത് ഉണ്ടായിരുന്ന വനിതാ പോലീസിന്റെ സഹായത്തോടെ ഇരിങ്ങാലക്കുട ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.