കേരളം ഭ്രാന്താലയമല്ല ‘ഓർമ്മപ്പെടുത്തൽ’ ക്യാമ്പയിൻ നടത്തി

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ കേരളം ഭ്രാന്താലയമല്ല എന്ന മുദ്രാവാക്യമുയർത്തി ‘ഓർമ്മപ്പെടുത്തൽ’ ക്യാമ്പയിൻ ഇരിങ്ങാലക്കുട കനാൽ ബേസിൽ സംഘടിപ്പിച്ചു.

ടൗൺ ഈസ്റ്റ് മേഖലയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണുപ്രഭാകർ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി ഡോ.കെ.പി.ജോർജ്ജ്,
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മീരാ നൗറിൻ, ടൗൺ ഈസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി മണികണ്ഠൻ പുത്തൻവീട്ടിൽ, പ്രസിഡന്റ് ഫിന്റോ പോൾസൻ, വൈസ് പ്രസിഡന്റ് സുബീഷ് ഞാറേക്കാടൻ എന്നിവർ പങ്കെടുത്തു.