ആമ്പല്ലൂരിന് സമീപം ദേശീയപാതയില്‍ നടന്ന വാഹനപകടത്തിൽ പൊറത്തിശ്ശേരി സ്വദേശിനി മരിച്ചു.

ഇരിങ്ങാലക്കുട: ആമ്പല്ലൂരിന് സമീപം ദേശീയപാതയില്‍ ഇന്ന് രാവിലെ നടന്ന വാഹനപകടത്തിൽ പൊറത്തിശ്ശേരി സ്വദേശിനി മരിച്ചു.

ബെക്കില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. പൊറത്തിശ്ശേരി മണപ്പെട്ടി സുനില്‍കുമാറിന്റെ ഭാര്യ സജിത (44) യാണ് മരിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ സജിത മരിച്ചിരുന്നു. ഭര്‍ത്താവ് സുനില്‍കുമാര്‍, മകൾ ആര്‍ച്ച എന്നിവര്‍ക്കു പരിക്കേറ്റു.

സജിത മികച്ച ക്ഷീര കര്‍ഷകയും, കുടുംബശ്രീ പ്രവർത്തയുമായിരുന്നു.