എ.ബി.മോഹനൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്


Carmel College Admission Started

വെള്ളാങ്ങല്ലൂർ: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി എ.ബി.മോഹനനെ സർക്കാർ നിയമിച്ചു. അക്കരക്കുറിശ്ശി മന ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റേയും കാണിപ്പയ്യൂർ മന ആര്യ അന്തർജ്ജനത്തിന്റെയും മകനായ മോഹനൻ തൃശ്ശൂർ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മനയ്ക്കലപ്പടി സ്വദേശിയാണ് . 32 വർഷത്തെ സേവനത്തിന് ശേഷം തൃശ്ശൂർ റവന്യു റിക്കവറി ഡെപ്യൂട്ടി തഹസിൽദാർ പദവിയിലിരിക്കെ 2002 ഫെബ്രുവരിയിൽ റിട്ടയർ ചെയ്തു. 2004 മുതൽ വെള്ളാങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറായി പ്രവർത്തിച്ചുവരുന്നു. തൃശ്ശൂർ കോർപ്പറേഷനിൽ നിന്ന് ജൂനിയർ സൂപ്രണ്ടായി വിരമിച്ച വി.പങ്കജമാണ് ഭാര്യ. ഡോ. ജിഗീഷ് (ഹിന്ദു ബിസിനസ് ലൈൻ) , ജിതേഷ് ( ഇൻഡിഗോ എയർലൈൻസ് ) എന്നിവർ മക്കളാണ്.