വെള്ളാങ്ങല്ലൂർ വാഹന അപകടത്തിൽപ്പെട്ട സ്ത്രീ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു.


Carmel College Admission Started

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ വാഹന അപകടത്തിൽപ്പെട്ട് ഒരു സ്ത്രീ മരിച്ചതിനെ തുടർന്ന് കാറിന്റ ഡ്രൈവർ കാറളം വെള്ളാനി സ്വദേശി പുതുവീട്ടിൽ അരുൺ (25) എന്നയാളെ ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ ബിബിൻ . സി .വി അറസ്റ്റു ചെയ്തു.

വാഹനത്തിന്റെ രേഖകളും മറ്റും പരിശോദിച്ചതിൽ വാഹനം ഓടിച്ചിരുന്ന അരുണിന് ഡ്രൈവിങ്ങ് ലൈസൻസ് ഇല്ലന്നും, അപകടമുണ്ടാക്കിയ കാർ വാടകക്ക് എടുത്തതാണെന്നും വെളിവായതിനെ തുടർന്ന് ഡ്രൈവിങ്ങ് ലൈസൻസ് ഇല്ലാത്ത ആൾക്ക് കാറ് നൽകിയ കാര്യത്തിന് കാറിന്റെ ഉടമ പെരിങ്ങോട്ടുകര സ്വദേശി വലിയകത്ത് വീട്ടിൽ ഷജാത്ത് എന്നയാളേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതി അരുൺ ഓടിച്ച കാറ് 2012 വർഷത്തിൽ അഴീക്കോട് കായലിൽ മറിഞ്ഞ് 4 യുവാക്കൾ മരണപ്പെട്ട സംഭവവും മുൻപ് ഉണ്ടായിട്ടുണ്ട്. ഇയ്യാൾക്കെതിരെ നരഹത്യക്കെതിരെയുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ എം. കെ . സുരേഷ് കുമാർ പറഞ്ഞു.