പോത്താനി ഗ്രാമ ജ്യോതി ആർട്സ് & സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ മത്സ്യതൊഴിലാളികളെ ആദരിച്ചു


എടതിരിഞ്ഞി : പോത്താനി ഗ്രാമജ്യോതി ആർട്സ് &സ്‌പോട്‌സ് ക്ലബ്ബിന്റെ 24 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പടിയൂർ പഞ്ചായത്തിനെ പ്രളയകാലത്ത് സഹായിച്ച മത്സ്യത്തൊഴിലാളികളെ ആദരിച്ചു ഉദ്ഘാടനം കെ.പി ലക്ഷ്മണൻ നിർവഹിച്ചു. പ്രവീൺ ,ഹജീഷ് ,അനുകുട്ടൻ .ജസീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു