കെയർ കേരള പദ്ധതി വെള്ളാങ്കല്ലൂരിൽ ആരംഭിച്ചു.


Carmel College Admission Started

വെള്ളാങ്കല്ലൂർ: പ്രളയ ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായുള്ള സഹകരണ മേഖലയുടെ കെയർ കേരള പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ സർവീസ്സ് സഹകരണ ബാങ്ക് നിർമ്മിച്ചു നല്കുന്ന ആദ്യ വീടിന്റെ ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ നിർവ്വഹിച്ചു. വാർഡ് അംഗം ഷമ്മി ജോസഫ്, ബാങ്ക് പ്രസിഡണ്ട് എ.ബി.മോഹനൻ, സെക്രട്ടറി എം.എസ്.രഞ്ജ്, സഹകരണ സംഘം അസി. രജിസ്ട്രാർ എം.സി.അജിത്, യൂണിറ്റ് ഇൻസ്പെക്റ്റർ രശ്മി, ബാങ്ക് ഭരണസമിതി അംഗങ്ങൾ, പൊതു പ്രവർത്തകർ, തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.