ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം ലീഡേഴ്സ് മീറ്റ് നടത്തി


Carmel College Admission Started

ഇരിങ്ങാലക്കുട: കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപതയിലെ മുഴുവൻ ഇടവക യൂണിറ്റു ഭാരവാഹികൾക്കായി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. വിവിധ കെ.സി.വൈ.എം യൂണിറ്റുകളുടെ പ്രളയ പ്രവർത്തന റിപ്പോർട്ട് ശേഖരണവും നേത്രദാന സമ്മതപത്രം, ഒപ്പുശേഖരണം, എന്നിവയുടെ രൂപതാതല ഉദ്ഘാടനവും നടന്നു. പ്രളയദുരന്തത്തിൽ മരണമടഞ്ഞ വല്ലക്കുന്ന് കെ.സി.വൈ.എം അംഗം ജയിംസ് (ജെയ്മി) ജോയ് അനുസ്മരണവും ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.

ലീഡേഴ്സ് മീറ്റ് പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോയ് പാല്യേക്കര ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപത ചെയർമാൻ എഡ്വിൻ ജോഷി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ രൂപത കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ. ബെഞ്ചമിൻ ചിറയത്ത്, കത്തീഡ്രൽ ഇടവക വികാരി റവ.ഡോ.ആന്റു ആലപ്പാടൻ, രൂപതാ കെ.സി.വൈ.എം അസിസ്റ്റൻറ് ഡയറക്ടർ ഫാ.മെഫിൻ തെക്കേക്കര, രൂപതാ ആനിമേറ്റർ സിസ്റ്റർ പുഷ്പ സി എച്ച് എഫ് , രൂപതാ ജനറൽ സെക്രട്ടറി ബിജോയ് ഫ്രാൻസിസ്, നാൻസി സണ്ണി, ജെറാൾഡ് ജേക്കബ്, ലാജോ ഓസ്റ്റിൻ ജയ്സൺ ചക്കേടത്ത്, ടിറ്റോ തോമസ്, നൈജോ ആന്റോ, കത്തീഡ്രൽ യൂണിറ്റ് പ്രസിഡണ്ട് ജോൺഫിൻ പോൾ, ഡെനി ഡേവിസ്, റിജോ ജോയ് തുടങ്ങിയവർ സംസാരിച്ചു.