സബ്ബ് റജിസ്ട്രാർ ഓഫീസ് ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി


ഇരിങ്ങാലക്കുട: അരനൂറ്റാണ്ടിലധികമായി ഇരിങ്ങാലക്കുട ഠാണാവിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സബ് രജിസ്ട്രാര്‍ ഓഫീസ് ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റി. മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച അഡീഷനല്‍ ബ്ലോക്കില്‍ ആര്‍.ഡി.ഒ ഓഫിസിന് എതിര്‍വശത്തായാണ് ഇന്നു മുതൽ പ്രവർത്തനം ആരംഭിച്ചത്.

ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു, ഉത്തര മധ്യ മേഘല ഡി.ഐ.ജി എ.ജി വേണുഗോപാൽ, സബ്ബ് റജിസ്ട്രാർ റോണി ജോർജ്, ഷിജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ മധുസുദനൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാർ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ വാർഡ് കൗൺസിലർ എം.ആർ ഷാജു, നഗരസഭ പ്രതിപക്ഷ നേതാവ് പി വി ശിവകുമാർ രജിസ്ട്രാര്‍ ടോണി ജോര്‍ജ്, എ.കെ. ഡി & ഡ്യു.എസ്.എ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ശങ്കരനാരയണൻ തുടങ്ങിയവർ സംസാരിച്ചു.

അപര്യാപ്തതയുടെ നടുവിലായിരുന്നു ഠാണാവിലെ ഓഫിസ് പ്രവർത്തിച്ചിരുന്നത്. രജിസ്ട്രേഷന്‍ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ ഏറെ പ്രയാസപ്പെട്ടാണ് കോണിപ്പടികള്‍ കയറി രണ്ടാം നിലയില്‍ എത്തിയിരുന്നത്. മഴകൊള്ളാതെ കയറി നില്‍ക്കാൻ പോലും സൗകര്യമുണ്ടായിരുന്നില്ല.

ഈ ഓഫീസ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന നാളുകളായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതോടെ സഫലീകരിച്ചത്.