മോഹനം അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘാടകസമിതി രൂപീകരിച്ചു


Carmel College Admission Started

കുഴിക്കാട്ടുശ്ശേരി :  ഗ്രാമിക ഫിലിം സൊസൈറ്റി ഈ മാസം 22 മുതല്‍ 25 വരെ നടത്തുന്ന മോഹനം 2018 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സംഘാടകസമിതി രൂപികരിച്ചു. അന്തരിച്ച യുവ ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്റെ സ്മരണയ്ക്കായി നടത്തുന്ന ഏഴാമത് ചലച്ചിത്രോത്സവമാണിത്. നമ്മുടെ രാജ്യത്തേയും ലോകത്തിന്റെ വിവിധഭാഗങ്ങളിലെയും സാമൂഹിക-രാഷ്ട്രീയ-സാമുദായിക അന്തരീക്ഷങ്ങളെ അവതരിപ്പിച്ച ശ്രദ്ധേയമായ സിനിമകളാണ് ഈ വര്‍ഷത്തെ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേരള ചലച്ചിത്ര അക്കാദമി,ഫലിം സൊസൈറ്റീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പിലിം ഫെസ്റ്റിവലിന് കരിന്തലക്കൂട്ടം വടമ,ഓഫ് സ്റ്റേജ് അന്നമനട,ഫ്രെയിംസ് ഫിലിം സൊസൈറ്റി അന്നനാട് എന്നിവര്‍ സഹസംഘാടകരായുണ്ട്. തൂമ്പര്‍ ലോഹിതാക്ഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാപഞ്ചായത്ത് അംഗം കാതറിന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ഡോ.വടക്കേടത്ത് പത്മനാഭന്‍, പി.കെ.കിട്ടന്‍, രമേഷ് കരിന്തലക്കൂട്ടം, ഷാജി ടി.യു., സുജന്‍ പൂപ്പത്തി, യു.എസ്.അജയകുമാര്‍, പി.ടി. വിത്സന്‍ എന്നിവര്‍ സംസാരിച്ചു.
കാതറിന്‍ പോള്‍ (ചെയര്‍പേഴ്‌സണ്‍), പി.കെ.കിട്ടന്‍ (ജനറല്‍ കണ്‍വീനര്‍) ഷാജി ടി.യു. (ഫെസ്റ്റിവല്‍ ഡയറക്ടര്‍), അഡ്വ. എം എസ്. വിനയന്‍, അജിത സുബ്രഹ്മണ്യന്‍, രമേഷ് കരിന്തലക്കൂട്ടം, വടക്കേടത്ത് പത്മനാഭന്‍, തൂമ്പൂര്‍ ലോഹിതാക്ഷന്‍(വൈസ് ചെയര്‍മാന്മാര്‍), ഡോ.വി.പി. ജിഷ്ണു, കെ.എസ്.അശോകന്‍, പി.ടി. വിത്സന്‍, യു. എസ്.അജയകുമാര്‍, ഷൈന്‍ അവരേശ് (കണ്‍വീനര്‍മാര്‍) എന്നിവരാണ് സംഘാടകസമിതി ഭാരവാഹികള്‍