കർഷക കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക മണ്ണ് ദിനാചരണം നടത്തി

ആനന്ദപുരം : കർഷക കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണ് ദിനാചരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജോമി ജോൺ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകൾ മൂലം മണ്ണിന്റെ മൂല്യശോഷണം സംഭവിക്കുന്നു എന്ന് പ്രസംഗത്തിൽ പറഞ്ഞു. ബ്ലോക്ക് ഭാരവാഹികളായ മോളി ജേക്കബ്, പ്രവീൺസ് ഞാറ്റുവെട്ടി, സുകുമാരൻ പൂമംഗലം, മോഹൻദാസ് പിള്ളത്ത്, ബാലകൃഷ്ണൻ പക്ഷണത്ത്, സുവർണ്ണ ഷിബു, നവാസ് കാട്ടൂർ, രവീന്ദ്രൻ ചെറാക്കുളം, എന്നിവർ സംസാരിച്ചു.