കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ –  എ.ഐ.എസ്.എഫ് സംഘട്ടനം വ്യാഴാഴ്ച  ജില്ലാ വ്യാപകമായി പഠിപ്പ് മുടക്കും

Carmel College Admission Started

തൃശൂർ: കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ  എ.ഐ.എസ്.എഫ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിൽ എ.ഐ.എസ്.എഫ് പ്രവര്‍ത്തകർക്ക് ഗുരുതരമായി പരുക്കേറ്റു. എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥിയുമായ രാഹുല്‍ പ്രകാശ്, യൂണിറ്റ് സെക്രട്ടറിയും രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥി അസ്ഹര്‍ മജീദ്, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അനന്ത വിഷ്ണു, വിസ്മയ് എന്നിവര്‍ക്കാണ് എസ്എഫ്‌ഐയുടെ അക്രമത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരെ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ട്രഷറര്‍ കെ.ശ്രീകുമാര്‍, ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി.എസ്.പ്രിന്‍സ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഷീല വിജയകുമാര്‍, സ്വര്‍ണ്ണലത ടീച്ചര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

കേരളവര്‍മ്മ കോളേജില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ (06.12.2018) ജില്ലാ വ്യാപകമായി പഠിപ്പുമുടക്കു സമരം നടത്തുവാന്‍ എഐഎസ്എഫ് ജില്ലാ സെക്രട്ടറി സുബിന്‍ നാസര്‍, പ്രസിഡന്റ് എന്‍.കെ.സനല്‍കുമാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു. എസ്എഫ്‌ഐ നടത്തുന്നത് ക്യാമ്പസ് ഫാസിസമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. എഐഎസ്എഫിനു നേരെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് എസ്എഫ്‌ഐ നടത്തികൊണ്ടിരിക്കുന്നത്. ക്യാമ്പസുകളിലെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് എസ്എഫ്‌ഐ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രചരണവും പ്രവര്‍ത്തനങ്ങളും മാത്രം മതി എന്ന നിലപാടാണ് അവര്‍ക്കുള്ളതെന്നും. ഇത് ഫാസിസ്റ്റ് രീതിയാണ്. ഇത്തരം പ്രവണതകള്‍ തിരുത്തിക്കുവാന്‍ എസ്എഫ്‌ഐ യുടെ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്നും കുറ്റക്കാരെ കണ്ടെത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എഐഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Shopping Complex for Rent