കാട്ടൂർ ബൈപ്പാസ് റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ ശാസ്ത്രീയ ട്രാഫിക് സംവിധാനം നടപ്പിൽ വരുത്തുക – ഡി.വൈ.എഫ്.ഐ

Carmel College Admission Started

ഇരിങ്ങാലക്കുട : കാട്ടൂർ ബൈപ്പാസ് റോഡിലെ അശാസ്ത്രീയമായ ട്രാഫിക് സംവിധാനവും വാഹനങ്ങളുടെ അമിതവേഗതയും കാരണം അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ പെട്ട് നിരവധി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞ് പോകുന്നത്. ഇരിങ്ങാലക്കുട നഗരസഭ വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ദിനംപ്രതി മരണക്കെണിയൊരുക്കുന്ന അശാസ്ത്രീയ ട്രാഫിക് സംവിധാനം ഉടൻ പരിഷ്ക്കിക്കുക, കാട്ടൂർ ബൈപ്പാസ് റോഡിലെ അപകട പരമ്പരക്ക് ഉടൻ പരിഹാരം കാണുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി.വൈ.എഫ്.ഐ ഡിസംബർ 6 ന് രാവിലെ 10 മണിക്ക് ഇ.എം.എസ് മന്ദിരത്തിൽ നിന്ന് പ്രതിഷേധ മാർച്ചും തുടർന്ന് കാട്ടൂർ ബൈപ്പാസ് റോഡിൽ ധർണ്ണയും സംഘടിപ്പിക്കും.

നോക്കുകുത്തി ഭരണം അവസാനിപ്പിച്ച് വർദ്ധിച്ച് വരുന്ന വാഹാനാപകടങ്ങളെ നിയ്യന്ത്രിക്കാൻ നഗരസഭ ഭരണാധികാരികൾ അടിയന്തിരമായി തയ്യാറാവണം. നഗരസഭയുടെ നിഷ്ക്രിയ നിലപാടുകൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ആർ.എൽ.ശ്രീലാൽ, പ്രസിഡണ്ട് വി.എ.അനീഷ് എന്നിവർ അഭ്യർത്ഥിച്ചു.

Shopping Complex for Rent