സ്വകാര്യ ബസ്സുകളുടെ മരണപാച്ചിലിനെതിരെ നടപടികളെടുത്ത് ഇരിങ്ങാലക്കുട ‘ആക്ഷൻ ഹീറോ’ ജനമൈത്രി പോലീസ്

Carmel College Admission Started

ഇരിങ്ങാലക്കുട : റൂട്ട് തെറ്റിച്ച് മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനു നേരെ അസഭ്യ വർഷം നടത്തിയ സുബ്രമണ്യം എന്ന സ്വകാര്യ ബസിലെ ക്ലീനർ കൊറ്റനല്ലൂർ സ്വദേശി മച്ചാട്ട് വീട്ടിൽ അനീഷ് വിശ്വംഭരനെ എസ്.ഐ ബിബിൻ സി.വി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി ടിയാനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പെർമിറ്റ് ലംഘിച്ച്, അനുവദനീയമല്ലാത്ത റൂട്ടിലൂടെ ബസ് ഓടിച്ച “ഭുവനേശ്വരി അമ്മ” എന്ന സ്വകാര്യ ബസ് സി.ഐ സുരേഷ് കുമാർ കസ്റ്റഡിയിലെടുത്ത് 5000 രൂപ പിഴയടപ്പിച്ചു. അമിത വേഗതയിലും അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് കർശനമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് സി.ഐ സുരേഷ് കുമാർ അറിയിച്ചു.

അതേ സമയം രാവിലെ ബൈപാസ് റോഡിൽ നടന്ന ബസ്സപകടത്തിൽ പരുക്കേറ്റ അധ്യാപികയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Shopping Complex for Rent