കൂടൽമാണിക്യം ഉത്സവത്തിന് ഒരു കോടി അറുപത്തഞ്ചു ലക്ഷം രൂപയുടെ ബജറ്റ്

Carmel College Admission Started

ഇരിങ്ങാലക്കുട: അടുത്ത വർഷത്തെ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ തിരുവുത്സവം മേയ് 14 ന് കൊടിയേറി, 24 ന് രാപ്പാൾ കടവിൽ നടക്കുന്ന ആറാട്ടോടെ സമാപിക്കും.

ഇതിനായി മൊത്തം 1,65,00,000 രൂപ വരവും, 1,58,00,000 രൂപ ചെലവും, 7,00,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഇന്നു ചേർന്ന ഭക്തജനങ്ങളുടെ യോഗത്തിൽ പാസാക്കി.

തന്ത്രി എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തിയാണ് യോഗം ഉദ്ഘാടനം ചെയ്തത്.

പതിവിൽ നിന്നു വ്യത്യസ്തമായി തീർത്ഥക്കുളം വൃത്തിയാക്കാൻ 8 ലക്ഷം രൂപ, വേസ്റ്റ് നിർമ്മാർജ്ജന സജ്ജീകരണങ്ങൾക്ക് 3 ലക്ഷം രൂപ, സി സി ടി വി സ്ഥാപിക്കാൻ 3 ലക്ഷം രൂപ, സ്ഥിരം സ്റ്റേജ് നിർമ്മിക്കാൻ 10 ലക്ഷം രൂപ തുടങ്ങിയ വികസന പ്രവർത്തനങ്ങളുടെ ചെലവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഭക്തജനങ്ങളിൽ കാർഷിക സംസ്ക്കാരം വളർത്തിയെടുക്കാനും, ഉത്സവത്തിനോടനുബന്ധിച്ചുള്ള അന്നദാനത്തിന് സ്വന്തം പച്ചക്കറി ഉപയോഗിക്കാനും വേണ്ടി കാർഷിക സർവ്വകലാശാലയിൽ നിന്നും സംഭരിച്ച പച്ചക്കറി വിത്തുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് വിതരണം ചെയ്തു.

ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്ങാട്ടിൽ, അഡ്വ രാജേഷ് തമ്പാൻ, കെ ജി സുരേഷ്, എ വി ഷൈൻ, കെ കെ പ്രേമരാജൻ, തന്ത്രി പ്രതിനിധി എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, ഭക്തജന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Shopping Complex for Rent