ഇരിങ്ങാലക്കുട മണ്ഡലം എൻ.ഡി.എ യുടെ നേതൃത്വത്തിൽ ‘പ്രതിഷേധാഗ്നി’ സംഘടിപ്പിച്ചു

Carmel College Admission Started

ഇരിങ്ങാലക്കുട :  സർക്കാർ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നടപ്പാക്കുന്നതെന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ സുരേന്ദ്രനെ അന്യായമായാണ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്നും ആരോപിച്ച്  എൻ.ഡി.എ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

എൻ.ഡി.എ  നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.എസ് സുനിൽകുമാറിന്‍െറ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ബി.ഡി.ജെ.എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.എ  ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി  ജില്ലാ ജനറൽ സെക്രട്ടറി കെ.പി ജോര്‍ജ്ജ് മൂഖ്യപ്രഭാഷണം നടത്തി. എൻ.ഡി.എ  നിയോജക മണ്ഡലം കണ്‍വീനര്‍ പി.കെ പ്രസന്നന്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ഉണ്ണികൃഷ്ണന്‍ പാറയില്‍, അനില്‍കുമാർ പൂവത്തുംകടവില്‍, അമ്പിളി ജയന്‍,സുധ അജിത്ത്, സിനി രവീന്ദ്രന്‍, കവിത ബിജു , സുരേഷ് കുഞ്ഞന്‍,സുനിലന്‍ പീണിക്കല്‍, മനോജ് കല്ലിക്കാട്ട്,വത്സല നന്ദനന്‍,വിജയന്‍ പാറേക്കാട്ട്,ഗിരീഷ്,ശ്യാംജി മാടത്തിങ്കല്‍,എന്നിവര്‍ നേതൃത്വം നല്‍കി.

Shopping Complex for Rent