ബൈപ്പാസ് റോഡില്‍ വീണ്ടും ബൈക്കപകടം

ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡില്‍ വീണ്ടും ബൈക്കപകടം. രാവിലെ ബസ്സ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിന് ശേഷം വൈകീട്ട് 4 മണിയോടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.
എം.എൽ.എ റോഡ് ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് തെറിച്ച് വീണത്.

പുത്തന്‍തോട് സ്വദേശി നിമലിനാണ് അപകടത്തിൽ പരിക്കേറ്റത്. നിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ നടന്ന അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാട്ടുങ്ങച്ചിറ സ്വദേശിനി സോണിയ ഫ്രാൻസിസ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.